ഒ​ഴി​വാ​ക്കി​യ​ത് യോ​ഗ്യ​ത​യു​ള്ള​വ​രെ; ജ​ലീ​ലി​നെ കു​രു​ക്കി​ലാ​ക്കി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ

November 07, 2018

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രു​ടെ ഡ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​നു യോ​ഗ്യ​ത​യു​ള്ള​വ​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഒ​ഴി​വാ​ക്കി​യെ​ന്ന​തി​നു കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച ആ​റു പേ​ർ​ക്കു യോ​ഗ്യ​ത​യു​ണ്ടെ​ന്ന രേ​ഖ​ക​ളാ​ണു പു​റ​ത്തു​വ​ന്ന​ത്.

എം​ബി​എ അ​ല്ലെ​ങ്കി​ൽ ബി ​ടെ​ക്, 3 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ​യാ​ണു യോ​ഗ്യ​ത​യാ​യി വി​ജ്ഞാ​പ​ന​ത്തി​ൽ കാ​ണി​ച്ചി​രു​ന്ന​ത്. ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഏ​ഴു പേ​ർ പ​ങ്കെ​ടു​ത്തു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ണ്ട്. ഏ​ഴാ​മ​ത്തെ അ​പേ​ക്ഷ​ക​നും മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ബ​ന്ധു​വു​മാ​യ കെ.​ടി.​അ​ദീ​ബി​നു പ​ക്ഷേ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന എം​ബി​എ ഇ​ല്ല.

ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ത്തി​ൽ യോ​ഗ്യ​ത​യു​ള്ള​വ​രെ പി​ന്ത​ള്ളി ഇ​ൻ​റ​ർ​വ്യൂ​വി​ൽ പോ​ലും പ​ങ്കെ​ടു​ക്കാ​ത്ത ബ​ന്ധു​വി​നെ നി​യ​മി​ച്ച​താ​യി തെ​ളി​ഞ്ഞാ​ൽ മ​ന്ത്രി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു പോ​ലും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു നി​യ​മ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച കെ.​ടി. അ​ദീ​പി​ന്‍റെ ഡ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം റ​ദ്ദാ​ക്കി വി​വാ​ദ​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണു വി​വ​രം.

വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി കെ.​ടി. ജ​ലീ​ലു​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ഡ​പ്യൂ​ട്ടേ​ഷ​ൻ വ​ഴി എ​ത്തു​ന്ന​തു ബ​ന്ധു​നി​യ​മ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത​തി​നാ​ൽ നി​യ​മ​നം റ​ദ്ദാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb