ഇന്ത്യ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരം: മലയാളികൾക്ക് ഒരുമിച്ചിരുന്നു കാണാൻ അവസരം

November 22, 2018

സിഡ്‌നി∙ 2019 ജനുവരി 12 നു നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരം മലയാളി സമൂഹത്തിനു ഒരു ബ്ലോക്കായി ഇരുന്നു കാണുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നു. കേരളത്തിലെ പ്രളയനാന്തര പുനരധിവാസപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സിഡ്‌നി മലയാളി അസോസിയേഷൻ നടത്തുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിന്റെ പ്രചാരണാർത്ഥമാണ് ഇതരത്തിൽ ക്രമീകരണം ചെയ്യുന്നത്.

സിൽവർ കാറ്റഗറിയിൽ 200 സീറ്റുകളാണ് 85 ഡോളർ നിരക്കിൽ നൽകുന്നത്.കൂടാതെ ചെണ്ടയുൾപ്പെടയുള്ള വാദ്യഉപകരണങ്ങൾക്കും അനുവാദം നൽകിയിട്ടുണ്ട് .മത്സരം തുടങ്ങുന്നതിനു മുൻപായി സ്റ്റേഡിയത്തിനു മുൻപിൽ അണിനിരന്നു പ്രളയനാന്തര പുനർനിർമ്മാണ പ്രവർത്തങ്ങളെപറ്റിയും റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിനെപ്പറ്റിയും മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കുവാനും ക്രിക്കറ്റ് ഓസ്ട്രേലിയ അനുവാദം നൽകിയിട്ടുണ്ട് . ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും പെട്ടന്നു കെ പി ജോസ് ‭0419 306 202‬,ജോൺ ജേക്കബ് ‭0402 677 259‬,മുരളി മേനോൻ ‭0409 687 400‬,ജെറോമി ജോസഫ് ‭0438 127 101‬ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb