മെൽബണിൽ മലയാളി കാറിൽ മരിച്ച നിലയിൽ

മെൽബൺ: എറണാകുളം ഓണക്കൂർ സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോളയിൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിൽമോൻ (52) ആണു മരിച്ചത്. ബുധൻ വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലാണു സംഭവം.
2 ദിവസമായി ഹോട്ടലിൽ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറിൽ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. 10 വർഷം മുൻപു ഓസ്ട്രേലിയയിൽ എത്തിയ സുനിൽ ഷോപ്പിങ് മാളിൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്.



