മെൽബൺ മലയാളി ബെർട്ടി ചാക്കോ അന്തരിച്ചു

മെൽബൺ: മെൽബണിലെ ആദ്യകാല കുടിയേറ്റക്കാരനും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ബെർട്ടി ചാക്കോ (74) നിര്യാതനായി. മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവകയിലെ സജീവ അംഗമായിരുന്നു അദേഹം.
ഏവർക്കും പ്രിയങ്കരനായിരുന്ന ബെർട്ടിയുടെ വിയോഗം മെൽബണിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. അദേഹത്തിന്റെ വിയോഗത്തിൽ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: മേഴ്സി. മക്കൾ: മീര, മിലൻ, ബോബി. മരുമക്കൾ: ഷെറി, ഡോൺ, പ്രനൂൺ. പൊതുദർശനം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.



