മെൽബണിലെ അന്ന മരിയ ജോസഫിന് ഡോക്ടറേറ്റ്
മെൽബൺ: മെൽബണിലെ മലയാളി സമൂഹത്തിൽനിന്ന് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി അന്ന മരിയ ജോസഫ്. വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്നാണ് നീണ്ട അഞ്ചു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ അന്ന അതുല്യനേട്ടം നേടിയത്.
ഓസ്ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നും പ്രഗത്ഭരായ മലയാളികൾ പല വിഷയങ്ങളിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അഡ്വാൻസ് ലൈഫിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടികിൽ ഡോക്ടറേറ്റ് ലഭിക്കുന്നത് അപൂർവമാണ്. മലയാളികൾക്ക് അഭിമാനമായ അന്ന മരിയ ജോസഫിന് വിക്ടോറിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഉള്‍പ്പെടെയുള്ളവർ നേരിട്ട് അഭിനന്ദിച്ചു. ചടങ്ങിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
റാന്നി പഴൂർ കോയിക്കലേക്ക് ഷാനി ഫിലിശപ്പാണ് അന്ന മരിയ ജോസഫിന്റെ ഭർത്താവ്. മക്കൾ: അന്ന എൽസ, ട്രീസാ സാറാ. കോട്ടയം അതിരൂപതയുടെ ദിവംഗതനായ ആർച്ച് ബിഷപ്പായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സഹോദരൻ സാവിയോ– ജെസി കുന്നശ്ശേരിയുടെ മകളാണ് അന്ന മരിയ ജോസഫ്.
കേരളത്തിൽനിന്നും മന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം.പി, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ചാഴിക്കാടൻ, ജോസഫ് വാഴക്കൻ എന്നിവർ ഫോണിലൂടെ അന്നയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. മെൽബൺ സോഷ്യൻ ക്ലബിലെ അംഗമായ അന്ന മരിയ ജോസഫിന് മോൽബൺ സോഷ്യൽ ക്ലബിന്റെ വകയും ആശംസകൾ അറിയിച്ചു.