ഓസ്ട്രേലിയൻ പാർലമെന്റിൽ കോഴിക്കോട് സ്വദേശിക്ക് ആദരം

ക്യാൻബറ: ഓസ്‌ട്രേലിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പാർലമെന്റിൽ വച്ച് ലിബറൽ പാർട്ടി നേതാവും ട്വീഡ് ഹെഡ്‌സ് എംപിയുമായ ലിയാൻ റിബല്ലോ ആദരിച്ചപ്പോൾ ശ്രദ്ധേയനായത് ഗോൾഡ് കോസ്റ്റിൽ നിന്നുള്ള മലയാളി ജോൺസൺ ജോസഫ്. ഓസ്ട്രേലിയൻ പ്രതിപക്ഷനേതാവ് സൂസൻ ലേ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ജോൺസനെ പ്രശംസിച്ചു.
കോഴിക്കോട്ടെ മൈക്കാവിലെ കർഷക കുടുംബത്തിൽ ജനിച്ച ജോൺസൺ എംജി യൂണിവേഴ്സിറ്റിയിൽ യൂണിയൻ ചെയർമാനായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലും അയർലൻഡിലും ജോലി ചെയ്ത ശേഷം 2011ൽ ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനാണ്. നഴ്സായജോൺസൺ സമൂഹസേവനത്തിലും സജീവമാണ്.
പാർലമെന്റിൽ നിന്നുള്ള അംഗീകാരം വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണെന്നും ലിയാൻ റിബെല്ലോയുടെ ആദ്യ പ്രസംഗം വ്യക്തിപരമായി സ്പർശിച്ചുവെന്നും ജോൺസൺ ജോസഫ് പ്രതികരിച്ചു. പിതാവ് ഉലഹന്നാൻ, അമ്മ സൂസൻ എന്നിവരുടെ പ്രാർഥനയും പിന്തുണയും, ഭാര്യ ഷിജയുടെ വിശ്വാസവും കുട്ടികളായ ലിയോണൽ, ലെവെന്റ്, ലിൻഡൽ എന്നിവരുടെ സ്നേഹവും ഈ വളർച്ചയിൽ നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.