നിശാക്ലബിൽ നിന്നുള്ള ഫോട്ടോ വൈറലായി; 20 വയസ്സുകാരിയുടെ ജീവിതം മാറിമറിഞ്ഞു

ക്വീൻസ്‌ലാൻഡ്: ഒരു നിശാക്ലബിൽ നിന്നുള്ള ഫോട്ടോ വൈറലായതോടെ 20 വയസ്സുകാരി റൈലി ജോൺസന്‍റെ ജീവിതം മാറിമറിഞ്ഞു. ഓസ്‌ട്രേലിയയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി.

ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയതോതിലുള്ള ജനപിന്തുണയ്ക്കും കാണമായിട്ടുണ്ട്. തന്‍റെ ചുറ്റുമുള്ള എല്ലാവരിൽ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങളും പ്രോത്സാഹനവും അത്ഭുതകരമായി തോന്നുന്നതായി റൈലി വ്യക്തമാക്കി.

ഈ അപ്രതീക്ഷിത വഴിത്തിരിവിനെ തുടർന്ന് ഭാവിയിലേക്ക് എന്തുചെയ്യണം എന്ന് ആലോചനയിലാണ് റൈലി. മോഡലിങ് രംഗത്ത് ഒരു കരിയർ സ്വപ്നം കാണുന്ന റൈലിക്ക്, ഫോട്ടോ വൈറലായതോടെ പുതിയ അവസരം ലഭിച്ചു.

സ്റ്റെല്ലാർ മാഗസിന്‍റെ കവർ ഫോട്ടോയ്ക്ക് മോഡലാകാൻ ലഭിച്ചത്. തന്‍റെ ആദ്യത്തെ ഫോട്ടോഷൂട്ട് ആയിരുന്നിട്ടും, റൈലി ഈ അനുഭവം ഏറെ ആസ്വദിച്ചു. ഈ അനുഭവത്തോടെ മോഡലിങ്ങിനോടുള്ള അഭിനിവേശം കൂടുതൽ ശക്തിപ്പെട്ടു. ഭാവിയിൽ ഒരു മോഡലായി തിളങ്ങാൻ താൻ ആഗ്രഹിക്കുന്നതായും റൈലി പറയുന്നു.

കാമുകൻ ടൈറീസ് ബൈറയുടെ കൂടെ നിൽക്കുന്ന ഒരു ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് റൈലി ജോൺസൺ പ്രശസ്തിയിലേക്ക് ഉയർന്നത്.

വടക്കൻ ക്വീൻസ്‌ലാൻഡിലേക്ക് വാരാന്ത്യ അവധിക്കാലത്തിനായി റൈലി, കാമുകൻ, സുഹൃത്തുക്കൾ എന്നിവർ പോയിരുന്നു. ഇതിനിടെയാണ് ടൗൺസ്‌വില്ലിലെ ഒരു നിശാക്ലബിൽ നിന്ന് ഫൊട്ടോഗ്രാഫർ ജോഡി വൈറൽ ചിത്രം പകർത്തിയത്.

ഈ ഫോട്ടോയെക്കുറിച്ച് റൈലിക്ക് ആദ്യം അത്രം ശ്രദ്ധിച്ചില്ല. എന്നാൽ, ക്ലബ്ബിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അത് വൈറലായി. റൈലിയുടെ സൗന്ദര്യത്തെ പ്രശംസിക്കുന്ന കമന്‍റുകളാൽ പേജ് നിറഞ്ഞു.

അതേസമയം, തനിക്ക് ഇൻസ്റ്റഗ്രാമിൽ അപകീർത്തികരമായ കമന്‍റുകളും ലഭിച്ചു. ഇതിൽ അൽപ്പം നിരാശ തോന്നി. എങ്കിലും ഇനിയും മോഡലിങ്ങിനുള്ള അവസരം വരുമെന്ന് പ്രതീക്ഷിക്കുന്നതായി റൈലി പറഞ്ഞു.

Exit mobile version