ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം; അന്റോണി ആൽബനീസ് വീണ്ടും അധികാരത്തിൽ

2025 ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അന്റോണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി ചരിത്രപരമായ വിജയമാണ് നേടിയത്. 1901 ലെ ഫെഡറേഷൻ ശേഷം ലേബർ പാർട്ടി ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടു അധികാരത്തിൽ എത്തുകയാണ്. 86 മുതൽ 90 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മന്ത്രി അന്റോണി ആൽബനീസിനെ ഫോണിൽ വിളിച്ച് ഉന്നത വിജയത്തിന് അഭിനന്ദിച്ചു.

കനത്ത മഴയിലും തണുപ്പിലും ജനങ്ങൾ അവേശത്തിലായിരുന്നു. പല ബൂത്തുകളും സന്ദർശിച്ചപ്പോൾ നല്ല തിരക്കുണ്ടായിരുന്നു. എല്ലാ ബൂത്തുകളിലും പാർട്ടികളുടെ പ്രവർത്തകർ ഉണ്ടായിരുന്നു. അവർ ജനങ്ങളോടൊപ്പം വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടിയാണ് പെരുമാറുന്നത്.

സ്ഥാനാർഥികളുടെ ഫോട്ടോയും, ജയിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യാൻ പോവുന്ന കാര്യങ്ങളും അച്ചടിച്ച് നോട്ടിസുകളും വിതരണം ചെയ്യുന്നുണ്ടായിരുന്നു.

തിരക്കുണ്ടായിരുന്നെങ്കിലും ജനങ്ങൾ സമാധാനത്തോടെ വരുന്നു. പ്രവർത്തകരെ കാണുന്നു. സ്ത്രീകളും പുരുഷന്മാരും ക്യൂ നിൽക്കുന്നു.

2025-ലെ ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ചരിത്രപരമായ തോൽവി നേരിട്ടു. ക്വീൻസ്‌ലാൻഡിലെ ഡിക്‌സൺ മണ്ഡലത്തിൽ, ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ അലി ഫ്രാൻസിന്റെ മുന്നേറ്റം ഡട്ടൺ പരാജയപ്പെടാൻ കാരണമായി.

ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് തന്റെ സീറ്റ് നഷ്ടപ്പെടുന്നത് ആദ്യമായിരുന്നു. ലേബർ പാർട്ടി ശക്തമായ മുന്നേറ്റം നടത്തി ക്വീൻസ്ലാൻഡിൽ. ഗ്രീൻസ് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ചില പ്രധാനപ്പെട്ട സീറ്റുകൾ നഷ്ടമായി.

ഈ തിരഞ്ഞെടുപ്പ് ഓസ്ട്രേലിയയുടെ 48 -ാമത്തെ പാർലമെന്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പ് ഓരോ മൂന്നുവർഷവും കഴിയുമ്പോഴും നടക്കുന്നത്.

ഓസ്‌ട്രേലിയയിൽ വോട്ട് ചെയ്യുന്നത് നിർബന്ധമാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാർക്കും വോട്ട് ചെയ്യണം. ചെയ്യാത്തപക്ഷം പിഴയും മറ്റ് നിയമപരമായ നടപടികളും നേരിടേണ്ടി വരും. അതാണ് ഇവിടുത്തെ നിയമം വ്യവസ്ഥ.

വോട്ട് ചെയ്യാതെ കാരണം അറിയിക്കാതെ വിട്ടുപോയാൽ, AUD $20 (ഏകദേശം ₹1100) വരെ പിഴ നൽകേണ്ടി വരും. പിഴ നൽകാൻ വിസമ്മതിച്ചാൽ, കോർട്ട് സമൻസ് വരെ വരാം. ഇത് പിന്നീട് കൂടുതൽ പിഴ, കോടതി ചെലവുകൾ, അല്ലെങ്കിൽ മോട്ടോർ ലൈസൻസ് തടയൽ പോലെയുള്ള കാര്യങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്.

Related Articles

Back to top button