കാഞ്ഞിരപ്പള്ളി അമലയുടെ ചരിത്ര നാടകം ‘തച്ചന്‍’ ഓസ്‌ട്രേലിയയിലെ വിവിധ വേദികളിലേക്ക്

മെല്‍ബണ്‍: കാഞ്ഞിരപ്പള്ളി അമലയുടെ ചരിത്ര നാടകം ‘തച്ചന്‍’ ഓസ്‌ട്രേലിയയിലെ വിവിധ വേദികളിൽ പ്രദർശനത്തിന് എത്തുന്നു. 2025 സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് നാടകം ഓസ്ട്രേലിയയിലെ വിവിധ ന​ഗരങ്ങളിൽ പ്രദർശിപ്പിക്കപ്പെടുക.

മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ 18 വേദികളിലാണ് അവതരിപ്പിക്കപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: +61434339231, + 61431407022

തച്ചന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് ഇരുളം ആണ്. കഥ പ്രശസ്ത കഥാകൃത്ത് ഹേമന്‍ കുമാറിന്റേതാണ്. നിരവധി നാടകങ്ങള്‍ക്ക് തിരക്കഥ എഴുതുകയും അതില്‍ വേഷമിടുകയും ചെയ്യുന്ന ഒരു മികച്ച കലാകാരന്‍ കൂടിയാണ് അദേഹം. നിര്‍മ്മാണം ഫാ. ജോസഫ് കൊച്ചുവീട്ടിൽ നിര്‍വഹിച്ചിരിക്കുന്നു.

18 വേദികളിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള 15 കലാകാരന്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതിനായി ഓസ്‌ട്രേലിയയില്‍ എത്തുന്നത്. നിരവധി മികച്ച നാടകങ്ങള്‍ വേദിയില്‍ എത്തിച്ച സംഘത്തിന്റെ 36 -ാമത് നാടകമാണ് തച്ചന്‍. കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ നൂറിലേറെ സ്റ്റേജുകളില്‍ ബുക്കിങ് നേടിക്കൊണ്ട് ചരിത്രം കുറിച്ച നാടകമാണിത്. ആളുകളുടെ അംഗീകരാവും പ്രശംസയും പിടിച്ചു പറ്റാന്‍ കാരണം തച്ചന്റെ അവതരണ മികവ് തന്നെയാണ്. ഇത്രയും മികച്ചൊരു കലാസൃഷ്ടി കാണാന്‍ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ നിരവധി സഭാ പിതാക്കന്‍ കാണുകയും മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ തന്നെ ആ കലാസൃഷ്ടി എത്ര മഹത്തരമാണെന്ന് മനസിലാക്കാവുന്നതേ ഉള്ളു.

ഓസ്‌ട്രേലിയയില്‍ ആദ്യമായിട്ട് ഇത്തരത്തില്‍ പൂര്‍ണമായൊരു നാടകം ഇത്രയധികം വേദികളില്‍ കേരളത്തില്‍ നിന്നുള്ള കലാകാരന്‍ എത്തി അവതരിപ്പിക്കുന്നത്. ഒരു നാട ട്രൂപ്പ് വന്ന് വിദേശത്ത് അവതരിപ്പിക്കുന്ന ഒരു സംമ്പൂര്‍ണ നാടകമാണ് തച്ചന്‍.

താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് അറിയുമ്പോള്‍ വിശുദ്ധ യൗസേഫ് പിതാവിന് ഉണ്ടാകുന്ന മാനസികവേദനയും വൈകാരിക നിമിഷങ്ങളും എത്ര മനോഹരവും ഹൃദയ സ്പര്‍ശവുമായിട്ടാണ് തച്ചനില്‍ അവതരിപ്പിരിക്കുന്നത്. ഒരു മുഴുനീള കുടുംബ ചിത്രം കണ്ടിറങ്ങിയ മനസുഖമാണ് തച്ചന്‍ കാണികള്‍ക്ക് സമ്മാനിക്കുന്നത്. തച്ചന്‍ മലയാള ബൈബിള്‍ നാടക ചരിത്രത്തില്‍ പുതു ചരിത്രം കുറിച്ച് ജൈത്രയാത്ര തുടരുകയാണ്.

Related Articles

Back to top button