പി. പി. തങ്കച്ചന്റെ വിയോഗത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അനുശോചനം സംഘടിപ്പിച്ചു

മെൽബൺ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പി. പി. തങ്കച്ചന്റെ വിയോഗത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. കേരള ചാപ്റ്റർ നാഷനൽ പ്രസിഡന്റ് ജിജേഷ് പി. വി. അധ്യക്ഷത വഹിച്ചു.

ഐഒസി ഓസ്ട്രേലിയ നാഷനൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്ത്, അരുൺ പാലക്കാലോടി, നാഷനൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൾ ഖാദിർ, കൺവീനർ സി. പി. സാജു (ക്വീൻസ്​ലാൻഡ്), ഒഐസിസി. മുൻ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്‌കറിയ, മുതിർന്ന കോൺഗ്രസ് നേതാവ് ഷൈബു (എൻഎസ്ഡബ്ല്യു.), പോൾ പരോക്കരൻ (എൻടി), ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവർ സംസാരിച്ചു.

Related Articles

Back to top button