റെയിൽവേ സ്റ്റേഷനിൽ പേഴ്സ് മറന്നു; ആശ്ചര്യപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യൻ യുവതി

സിഡ്നി: ഓസ്‌ട്രേലിയയിലെ റെയിൽവേ സ്റ്റേഷനിൽ പേഴ്സ് മറന്ന ഇന്ത്യൻ യുവതി തനിക്കുണ്ടായ ആശ്ചര്യപ്പെടുത്തുന്ന അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പതിവ് പോലെയുള്ള ട്രെയിൻ യാത്രയ്ക്ക് എത്തിയ സ്റ്റേഷനിൽ തന്റെ പേഴ്സ് മറന്നുവച്ചതായി തിരിച്ചറിഞ്ഞതോടെ പരിഭ്രാന്തയായി.
പേഴ്സ് അന്വേഷിച്ച് പേടിയോടെ തിരികെ സ്റ്റേഷനിലേക്ക് പോയ യുവതിയെ കാത്തിരുന്നത് സർപ്രൈസായിരുന്നു. ആരും സ്പർശിക്കാത്ത രീതിയിൽ പേഴ്സ് എവിടെയാണോ മറന്നത് അവിടെ തന്നെയുണ്ടായിരുന്നു. ഇത് യുവതിയെ ശരിക്കും ആശ്ചര്യപ്പെടുത്തി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് യുവതിയുടെ അഭിപ്രായം. മുൻപ് ഒരിക്കൽ ആരതിയുടെ കൂടെ നടക്കുമ്പോൾ ഞാൻ അബദ്ധത്തിൽ ആരതിയുടെ ഫോൺ എവിടെയോ മറന്നുവച്ചതായി തിരിച്ചറിഞ്ഞത്. നടന്ന് അൽപദൂരം മുന്നോട്ട് പോയിരുന്നതിനാൽ ഫോൺ നഷ്ടമായെന്നാണ് തോന്നിയത്. പരിഭ്രാന്തരായി തിരികെ ഓടി അവിടെയെത്തിയപ്പോൾ ഫോൺ ആരും സ്പർശിക്കാത്ത നിലയിൽ അവിടെ തന്നെയുണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ താമസിക്കുന്നത് ശരിക്കും വ്യത്യസ്തമായ അനുഭവമാണെന്ന് യുവതി അഭിപ്രായപ്പെടുന്നു.
യുവതിയുടെ അനുഭവം അതിവേഗമാണ് സമൂഹമാധ്യമത്തിൽ വൈറലായത്. പൗരബോധത്തിന്റെ ഉദാഹരണമാണെന്നാണ് പലരും ഇതിനെ കാണുന്നത്. തങ്ങളുടേതല്ലാത്തതിനെ ജനങ്ങൾ ബഹുമാനിക്കുന്നതായിട്ടാണ് ഒരാൾ അഭിപ്രായപ്പെടുന്നത്. ചിലർ സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ചാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നത്. കമന്റിൽ സമാനമായ അനുഭവങ്ങൾ പങ്കുവച്ചവരുമുണ്ട്.