ഓസ്ട്രേലിയയിൽ 23 പ്രോപ്പർട്ടികള്‍ സ്വന്തം; എന്നിട്ടും വാടകയ്ക്ക് താമസിക്കുന്ന ഇന്ത്യക്കാരൻ

മെൽബൺ: ഓസ്ട്രേലിയയിൽ 23 പ്രോപ്പർട്ടികളുള്ള ഇന്ത്യൻ വംശജനായ ഭൂവുടമ ഇപ്പോഴും താമസിക്കുന്നത് വാടക അപ്പാർട്മെന്റിൽ. സെർച്ച് പ്രോപ്പർട്ടി ബയേഴ്സ് ഏജൻസിയുടെ സ്ഥാപകനായ രവി ശർമ്മ (32) ആണ് 23 നിക്ഷേപ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിട്ടും വാടക അപ്പാർട്മെന്റിൽ താമസിക്കുന്നത്.

ഏകദേശം 25 മില്യൻ ഡോളർ വിലമതിക്കുന്ന പ്രോപ്പർട്ടികളാണ് രവി ശർമ്മയുടെ പ്രോപ്പർട്ടി ബയേഴ്സ് ഏജൻസിക്ക് സ്വന്തമായിട്ടുള്ളത്. 2023 ലും 2024 ലും ആർഇബി അവാർഡുകളിൽ ഫൈനലിസ്റ്റായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് പ്രോപ്പർട്ടി ബയേഴ്സ് ഏജൻസി. സിഡ്നിയിൽ മാത്രം രണ്ട് പ്രോപ്പർട്ടികളാണുള്ളത്. എന്നിട്ടും സിഡ്നിയിലെ മക്വാറി പാർക്കിൽ മൂന്ന് കിടപ്പുമുറികളുള്ള പെൻറ് ഹൗസ് അപ്പാർട്മെന്റ് വാടകയ്ക്കെടുത്ത ഭാര്യയോടൊപ്പം രവി ശർമ്മ താമസിക്കുന്നത്.

റെന്റ്​വെസ്റ്റിങ് (Rentvesting) എന്ന നിക്ഷേപതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ അപ്പാർട്മെന്റ് വാടകയ്ക്കെടുത്തരിക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന സ്ഥലങ്ങളിൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുകയും താമസിക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്ത് ഒരു വീട് വാടകയ്ക്കെടുക ചെയ്യുന്നതിലൂടെ ചെലവ് ലാഭിക്കുന്ന നിക്ഷേപതന്ത്രമാണിത്.

Related Articles

Back to top button