മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഗോൾഡൻ ജൂബിലി നിറവിൽ
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സുവർണ്ണ ജൂബിലി നിറവിൽ. ആഘോഷങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, 2025-27 വർഷത്തേക്കുള്ള ഭരണസമിതി എന്നിവയ്ക്കായുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
മെൽബൺ റോവില്ലെയിലെ ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ 60 ശതമാനത്തോളം അംഗങ്ങൾ പങ്കെടുത്തു. പ്രാഥമിക അംഗങ്ങളിൽ നിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വനിതാ ഫോറത്തെയും ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഏകസ്വരത്തിൽ തിരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മദനൻ ചെല്ലപ്പൻ പ്രസിഡന്റായുള്ള പാനലിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ഇവരാണ്:
പ്രസിഡന്റ്: മദനൻ ചെല്ലപ്പൻ
വൈസ് പ്രസിഡന്റുമാർ: ജോസഫ് പീറ്റർ, ബിനു വർഗീസ്
ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ
ട്രഷറർ: ഡോ. പ്രകാശ് നായർ
ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ, അശ്വതി ഉണ്ണികൃഷ്ണൻ
പിആർഒ: പ്രതീഷ് മാർട്ടിൻ ജേക്കബ്
സ്പോർട്സ് കോഓർഡിനേറ്റർമാർ: അരുൺ സത്യൻ, ലിയോ ജോർജ്
എക്സിക്യൂട്ടീവ് മെമ്പർമാർ: രാഗേഷ് KT, സജു രാജൻ, ജിനേഷ് പോൾ, റോയ്‌മോൻ തോമസ്, ഗോകുൽ കണ്ണോത്ത്, പ്രിയ അനിൽകുമാർ നായർ, മോഹനൻ കൂട്ടുകൽ, ബിജിത് ബാലകൃഷ്ണൻ, ഗൗതം ശങ്കർ, അമൽ ശശി.
കൾചറൽ കോഓർഡിനേറ്റർ: അശ്വതി ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി)
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മണി മുതൽ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കും. ഗോൾഡൻ ജൂബിലി ഓണാഘോഷമായതിനാൽ ഇത്തവണത്തെ ഓണത്തിന് ‘സുവർണ്ണോത്സവം 2025’ എന്ന് പേര് നൽകിയിരിക്കുന്നു. ഇരുന്നൂറോളം മലയാളി പെൺകുട്ടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇത്തവണത്തെ പ്രധാന ആകർഷണമാകും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, സിനിമാ താരങ്ങൾ, പ്രമുഖ ഗവണ്മെന്റ് ജനപ്രതിനിധികൾ, വിവിധ ഡാൻസ് സ്കൂളുകളുടെ പ്രോഗ്രാമുകൾ, മികച്ച ഗായകരുടെ ഗാനാലാപനങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.