ഫാ. ഡോ. ജോണ്‍ പുതുവയുടെ ബാല നോവല്‍ പ്രകാശനം ചെയ്തു

മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ വൈദികനായ ഡോ. ജോണ്‍ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട്’ എന്ന ബാല നോവല്‍ പ്രകാശനം ചെയ്തു. ഡാര്‍വിന്‍ ഭാഷാ പഠന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജാക്‌സണ്‍ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍ക്ക് കോപ്പി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

ചടങ്ങില്‍ ഡിഎംഎ പ്രസിഡണ്ട് മോന്‍സി തോമസ്, സെക്രട്ടറി ഷില്‍വിന്‍ മാത്യുസ്, ബിബിന്‍ മാത്യു, റോബിന്‍ മാത്യു, ഡിനോയ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാഷ പഠന കേന്ദ്രത്തിലെ മലയാളം വിഭാഗം പഠിപ്പുരയിലെ വിദ്യാര്‍ഥികളും മാതാപിതാക്കളും സന്നിഹിതരായിരുന്നു.

കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും പഠിക്കാനും പറ്റുന്ന ഒരു പുസ്തകമാണ് തന്റെ നോവല്‍ എന്ന് ഗ്രന്ഥകര്‍ത്താവ് ഫാ. ഡോ. ജോണ്‍ പുതുവ പറഞ്ഞു. തന്റെ നോവല്‍ വിഭാഗത്തിലെ മൂന്നാമത്തെ നോവലാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button