‘ഞാൻ മിഖായേൽ ‘ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു

മെൽബൺ: എകെ ഫിലിംസിന്റെ ബാനറിൽ അനീഷ് കെ. സെബാസ്റ്റ്യൻ നിർമ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന ‘ഞാൻ മിഖായേൽ ‘എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രശസ്ത സംവിധായകൻജിയോ ബേബിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ മാർച്ച്‌ 4നു റിലീസ് ചെയ്തു.

പൂർണമായും ഓസ്ട്രേലിയയിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ 80 ഓളം വരുന്ന താരനിരയുണ്ട്. പിന്നണിയിൽപ്രവർത്തിച്ചവരിൽ മലയാളി മനസുകളിൽ സ്ഥാനം പിടിച്ച സംഗീത സംവിധായകൻ മെജോ ജോസഫ്, ഗാനരചയിതാവ് ഷോബിൻ കണ്ണങ്ങാട്ട്, സംഭാഷണം ദിനേഷ് നീലകണ്ഠൻ, ഡിഐ കണ്ടസ്റ്റന്റ് ആന്റണിജോ, കളറിസ്റ്റ് നിഖേഷ് രമേശ്‌, സൗണ്ട് ഡിസൈൻ വരുൺ ഉണ്ണി, വിഎഫ്എക്സ് ഇന്ദ്രജിത് എന്നീ പ്രമുഖർപ്പെടുന്നു.

മെജോയുടെ സംഗീതത്തിൽ ഹരിചരൻ ആലപിച്ച ഗാനം ഇതിനോടകം ജനശ്രദ്ധനേടി കഴിഞ്ഞു.

ഒട്ടനവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ സ്ഥാനം പിടിക്കാൻ ആയി ഒരുങ്ങി കഴിഞ്ഞു ഈ ചിത്രം. കേരളത്തിലെ മലയാള ചലച്ചിത്ര പിന്നണി മുന്നണി പ്രവർത്തകർക്കായുള്ള പ്രത്യേക പ്രിവ്യൂ ഒരുക്കുകയാണ് ഈ വരും ദിവസങ്ങളിൽ തന്നെ- എന്ന്, ഇതിനോടകം തന്റെതായ 4 ചിത്രങ്ങൾ ഇതിനു മുന്നേ ഇറക്കിയ ഞാൻ മിഖായേൽ ന്റെ സംവിധായകൻ ജോസ് സണ്ണി പറയുന്നു.

Related Articles

Back to top button