ഓസ്ട്രേലിയയിൽ അഭിനയ മികവ് തെളിയിച്ച് എമിൽ ജയൻ

മെൽബൺ: അഭിനയത്തിലും പരസ്യകലയിലും കഴിവ് തെളിയിച്ച് ഓസ്ടേലിയയിലെ മെൽബണിൽ മലയാളി ബാലൻ. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ – പ്രതിഭ ദമ്പതികളുടെ മകൻ എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ.

മെൽബൺ സൗത്തിലുള്ള ഡോവ്ട്ടൺ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ. വാരിയർ ട്രൈബ്‌ ഫിലിം നിർമിക്കുന്ന ‘നമസ്തേ യോഗ’യിലെ ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. ചാനലായ എബിസി മിയിൽ ‘നമസ്തേ യോഗ’ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു.

ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട് എബിസി സിരിയസായ ഫയേഴ്സിലും അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്.

Related Articles

Back to top button