ആഗോള സംഗീത റിയാലിറ്റി ഷോയിൽ അഭിമാനമായി മലയാളിയായ ജാനകി ഈശ്വർ
മെൽബൺ: ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയാർന്ന ദി വോയ്സ് (The Voice) സംഗീതപരിപാടിയിൽ അഭിമാനമായി മലയാളിയായ ജാനകി ഈശ്വർ.
ഓസ്ട്രേലിയൻ മലയാളികൾക്കൊപ്പം എല്ലാ മലയാളികൾക്കും അഭിമാനമായ 12 വയസുള്ള ഈ കൊച്ചുമിടുക്കി ലോക പ്രശസ്ത ഗായകരായ ജഡ്ജസിനെ അത്ഭുതപ്പെടുത്തിയാണ് മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സംഗീത റിയാലിറ്റി ടി വി ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് മെൽബണിലുള്ള ജാനകി ഈശ്വർ. ഓഗസ്റ്റ് ഒൻപതിനാണ് ചാനൽ സെവനിലെ ‘വോയ് സ് ഓസ്ട്രേലിയയുടെ’ വേദിയിൽ ജാനകി പാടാൻ എത്തിയത്.
കോഴിക്കോട് സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ്. പ്രശസ്ഥ ഗായകൻ അരുൺ ഗോപന്റെ സഹോദരൻ കൂടെയാണ് അനൂപ്.
പാട്ടുകളുടെ ലോകത്തെക്കുറിച്ച് ജാനകി സംസാരിക്കുന്നത് കേൾക്കാം.