ഓസ്ട്രേലിയയിൽ 2300 കിലോമീറ്റർ കാറോടിച്ച് മമ്മൂട്ടി
വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള മമ്മൂട്ടിയുടെ കമ്പം വളരെ പ്രസിദ്ധമാണ്. ‘ഡ്രൈവറാകുന്നെങ്കിൽ മമ്മൂട്ടിയുടെ ആകണം, ഒരു പണിയും എടുക്കേണ്ട. പിന്നിലെ സീറ്റിൽ ഇരുന്നാ മതി. മൂപ്പര് തന്നെ വണ്ടി ഓടിച്ചോളും…’ എന്നാണ് പൊതുവേ മെഗാസ്റ്റാറിനെപ്പറ്റിയുള്ള കമന്റ്.
ഇപ്പോഴിതാ മമ്മൂട്ടി ഓസ്ട്രേലിയയിൽ 2300 കിലോമീറ്റർ ദൂരം കാറോടിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്.
സിഡ്നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കും പിന്നെ ടാസ്മാനിയയിലേക്കുമായിരുന്നു യാത്ര. ഈ യാത്രയിൽ പൂർണസമയവും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു.
മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബർട്ട് കുര്യാക്കോസാണ് താരം വാഹനമോടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.