ലൈംഗിക താൽപര്യത്തോടെ സംവിധായകർ; അഭിനയം അവസാനിപ്പിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ച് കനി കുസൃതി

February 23, 2019

സിനിമയിലുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി കനി കുസൃതി. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ലിയുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുമ്പോഴാണ് കനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ടെന്നും കനി പറയുന്നു.

ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നി. മീ ടൂ കാംപെയ്നുകൾ സജീവമായതും ഡബ്ലിയുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും നടി വ്യക്തമാക്കി. കേരള കഫെ, ഒരു ഇന്ത്യൻ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്ടെയിൽ, ശിക്കാർ തുടങ്ങിയ സിനിമകളിലാണ് കനി കുസൃതി വേഷമിട്ടിട്ടുള്ളത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb