ലുങ്കി ഉടുത്ത് അമല പോള്‍, ഫോട്ടോ വൈറലാകുന്നു

December 04, 2018

ലുങ്കി ഉടുത്താണ് അമല പോള്‍ എത്തിയത്. ഗ്ലാമറസ് വേഷങ്ങള്‍ അണിയാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് തെളിയിച്ച താരമാണ് അമല പോള്‍. ഗ്ലാമറസ് ഫോട്ടോയാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ പിടിച്ചാണ് ഫോട്ടോ. ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം.. കുള്ളുകുടിച്ച് ഉല്ലസിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

അമലയുടെ ഫോട്ടോ വൈറലായി കഴിഞ്ഞു. ഒരു പുഴയുടെ അടുത്തെ പാറക്കെട്ടില്‍ കയറി നിന്നാണ് അമലയുടെ പോസ്. ചിലര്‍ അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പ്രശംസിക്കുന്നു. ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി.

അമല പോളിന്റെ വേഷവിധാനത്തില്‍ ഇനി ആരാധകര്‍ ഞെട്ടില്ല. കാരണം ആ പരിതി പണ്ടേ കടന്നതാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം എന്ന കിംവദന്തി പരന്നപ്പോള്‍, അതിനെക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് അമല അതിന് മറുപടി കൊടുത്തത്.

എ എല്‍ വിജയ്യുമായുള്ള വിവാഹ മോചനത്തിന് ശേഷം അമല പോള്‍ ശരിക്കും ജീവിതത്തിലെ സ്വാതന്ത്രം ആസ്വദിയ്ക്കുകയാണ്. യാത്രകളും സിനിമയുമാണ് അമലയുടെ ഇപ്പോഴത്തെ ലോകം. സിനിമയില്‍ നിന്ന് ഇടവേള കിട്ടിയാല്‍ യാത്രയ്ക്ക് പുറപ്പെടുകയാണ് പതിവ്.

രാട്ചസന്‍ എന്ന തമിഴ് ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അമല ഇപ്പോള്‍. ആദിയാണ് മറ്റൊരു തമിഴ് ചിത്രം. മലയാളത്തില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ നായികയും അമല പോളാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb