മന്‍മോഹന്‍റെ ജീവിതം സ്ക്രീനില്‍; ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ട്രെയ്ലര്‍ പുറത്ത്

December 27, 2018

പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്‍റെ ജീവിതം ചര്‍ച്ച ചെയ്യുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍സിംഗായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന, സുസനൈ ബെര്‍നെറ്റ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

മന്‍മോഹന്‍സിംഗിന്‍റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ''ദ ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍'' എന്ന പുസ്തകത്തെ അധികരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയ് രത്നകര്‍ ഗുട്ടെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

2004 മുതല്‍ 2014 വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് കടന്നു പോയ പലതരം രാഷ്ടട്രീയപ്രതിസന്ധികളും പ്രശ്നങ്ങളും ചിത്രത്തിന്‍റെ ട്രെയിലറില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം അതേ പേരില്‍ ചിത്രത്തിലുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb