പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടായെന്നു ജോസഫിലെ നായിക മാധുരി

November 27, 2018

ഫോട്ടോയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി ജോസഫ് സിനിമയുടെ നായിക മാധുരി രംഗത്ത്. സ്വന്തം ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ആരാധകനാണ് മാധുരി ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.

‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല’. എന്നൊക്കെയാണ് മാധുരി പറഞ്ഞത്.

‘ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിനു മാത്രം മറുപടി നല്‍കാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു’. നടി പറഞ്ഞു .

നടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ക്കെതിരെയായിരുന്നു വിമര്‍ശനമുയര്‍ത്തി സന്ദേശമയച്ചയാള്‍ക്കാണ് നടി പരസ്യമായി മറുപടി പറഞ്ഞത്. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി മറുപടി പോസ്റ്റ് ചെയ്തതും.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb