നാൽപതുകളിലാണ് സ്ത്രീകൾ കൂടുതൽ ഹോട്ട് ആന്റ് നോട്ടി: വിദ്യാബാലൻ

February 02, 2019

മുംബൈ: നാൽപതാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാൽപതാം പിറന്നാൾ. നാൽപതുകളിലെത്തുമ്പോഴാണ് സ്ത്രീകൾ കൂടുതൽ ഹോട്ടാകുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ഫിലിംഫെയറിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇപ്രകാരം പറഞ്ഞത്.

''നാൽപതുകൾക്ക് ശേഷമാണ് സ്ത്രീകൾ കൂടുതൽ ഹോട്ട് ആന്റ് നോട്ടി ആകുന്നത്. കൂടുതൽ അലക്ഷ്യമായി ജീവിക്കുന്നതാണ് ഇതിന് കാരണം. ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ജീവിക്കുക എന്നത് തന്നെ സന്തോഷകരമാണ്. എത്രത്തോളം അലക്ഷ്യമായി ജീവിക്കുന്നുവോ അത്രത്തോളം സന്തോഷമുണ്ടാകും.'' വിദ്യാ ബാലൻ പറയുന്നു.

ആദ്യം താനും വളരെ ​ഗൗരവക്കാരിയായ വ്യക്തിയായിരുന്നു. വിപരീത രീതിയിലായിരുന്നു തന്റെ ജീവിതമെന്നായിരുന്നു വിദ്യയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇപ്പോൾ എല്ലാക്കാര്യങ്ങളും എൻജോയ് ചെയ്യുന്നു. ''ഇരുപതാമത്തെ വയസ്സിൽ ഞാൻ ജീവിച്ചത് എന്റെ സ്വപ്നം പൂർത്തീകരിക്കാൻ വേണ്ടിയായിരുന്നു. മുപ്പതുകളിൽ ഞാൻ സ്വയം മനസ്സിലാക്കി. നാൽപതാമത്തെ വയസ്സിലാണ് ജീവിതത്തെ ആസ്വദിച്ച് സ്നേഹിക്കാൻ തുടങ്ങിയത്.'' വിദ്യ പറയുന്നു.

സെവന്റീസ് തീമിലാണ് വിദ്യാ ബാലന്റെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഭർത്താവ് സിദ്ധാർത്ഥ് കപൂർ, ഭർത്യസഹോദരൻ ആദിത്യ കപൂർ എന്നിവരുൾപ്പെടെ കുടുംബത്തോടൊപ്പമായിരുന്നു ആഘോഷം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb