തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് മോഹൻലാൽ; അമ്പരന്ന് ബിജെപി

February 04, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മോഹൻലാൽ. മരയ്ക്കാർ അറബ്ബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നാണ് താരത്തിന്‍റെ പ്രതികരണം. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് . എന്നാൽ താൻ അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല

രാഷ്ട്രീയ പാർട്ടികൾ അവർക്ക് താൽപ്പര്യമുള്ള പേരുകൾ പറയുന്നത് സ്വഭാവികമാണ്. എന്നാൽ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വ്യക്തികളാണ്. എനിക്ക് അറിയാവുന്ന ഒരു തൊഴിൽ ചെയ്‌ത് താൻ ജീവിക്കുകയാണ്. ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും. അതൊട്ടും എളുപ്പമല്ല താനും. എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ലെന്നും മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിട്ടും വീണ്ടും വീണ്ടും അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയാകുന്ന പ്രചരണങ്ങൾക്കെതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb