ഓ​സ്ക​ർ: ​റാ​മി ന​ട​ൻ, ഒ​ലീ​വി​യ ന​ടി, ഗ്രീ​ൻ ബു​ക്ക് മി​ക​ച്ച ചി​ത്രം

February 25, 2019

ലോ​സ് ആ​ഞ്ച​ല​സ്: തൊ​ണ്ണൂ​റ്റി ഒ​ന്നാ​മ​ത് ഓ​സ്ക​ര്‍ നി​ശ​യി​ൽ പീ​റ്റ​ര്‍ ഫാ​രെ​ലി സം​വി​ധാ​നം ചെ​യ്ത ഗ്രീ​ൻ ബു​ക്ക് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 1970ക​ളി​ലെ മെ​ക്സി​ക്ക​ന്‍ ന​ഗ​ര​ത്തി​ന്‍റെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും ജീ​വി​ത​ക​ഥ ക​റു​പ്പി​ലും വെ​ളു​പ്പി​ലും പ​റ​ഞ്ഞ അ​ൽ​ഫോ​ൺ​സ് ക്വാ​റോ​ൺ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മെ​ക്സി​ക്ക​ൻ സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ൽ ഒ​രു​ക്കി​യ റോ​മ​യാ​ണ് ക്വാ​റോ​ണി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.

ബോ​ഹീ​മി​യ​ൻ റാ​പ്‌​സ​ഡി​യി​ലെ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ റാ​മി മാ​ലെ​ക്ക് മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കി. ഒ​ലീ​വി​യ കോ​ൾ​മാ​ൻ ദി ​ഫേ​വ​റി​റ്റി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.

ഓ​സ്ക​ര്‍ നി​ശ​യി​ൽ നാ​ല് പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി ബ്രി​ട്ടീ​ഷ്– അ​മേ​രി​ക്ക​ന്‍‌ ചി​ത്ര​മാ​യ ‘ബൊ​ഹീ​മി​യ​ന്‍ റാ​പ്സ​ഡി’ തി​ള​ങ്ങി. ന​ട​ൻ, ചി​ത്ര​സം​യോ​ജ​നം, ശ​ബ്ദ​ലേ​ഖ​നം, ശ​ബ്ദ​മി​ശ്ര​ണം എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചി​ത്രം നേ​ട്ടം കൊ​യ്ത​ത്. ‘ബ്ലാ​ക് പാ​ന്ത​ർ’, ‘റോ​മ’,എ​ന്നീ ചി​ത്ര​ങ്ങ​ൾ മൂ​ന്ന് ഓ​സ്ക​റു​ക​ള്‍ വീ​തം നേ​ടി. വ​സ്ത്രാ​ല​ങ്കാ​രം, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍, ഒ​റി​ജി​ന​ല്‍ സ്കോ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബ്ലാ​ക് പാ​ന്ത​ർ പു​ര​സ്കാ​രം നേ​ടി​യ​ത്. മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ​ചി​ത്രം, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​യി​ലാ​ണ് റോ​മ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് റോ​ക്ക് ബാ​ന്‍റാ​യ ക്വീ​നി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന ച​ല​ച്ചി​ത്ര​മാ​ണ് ബൊ​ഹീ​മി​യ​ൻ റാ​പ്സ​ഡി. ബാ​ന്‍റി​ലെ പ്ര​ധാ​ന ഗാ​യ​ക​ൻ ഫ്രെ​ഡ്ഡി മെ​ർ​ക്കു​റി​യു​ടെ ജീ​വി​ത​ത്തെ ചു​റ്റി​പ​റ്റി​യാ​ണ് സി​നി​മ​യു​ടെ ക​ഥ.

സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം റ​ജീ​ന കിം​ഗി​നാ​ണ്. ഈ​ഫ് ബി​ല്‍ സ്ട്രീ​റ്റ് കു​ഡ് ടോ​ക്കി​ലെ അ​ഭി​ന​യ​മാ​ണ് റ​ജീ​ന​യെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. ഇ​വ​രു​ടെ ആ​ദ്യ ഓ​സ്‌​ക​റാ​ണി​ത്. ഗ്രീ​ന്‍ ബു​ക്കി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് മ​ഹേ​ര്‍​ഷ​ല അ​ലി നേ​ടി. നേ​ര​ത്തെ മൂ​ണ്‍​ലൈ​റ്റി​ലെ അ​ഭി​ന​യ​ത്തി​ന് സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ സ്ത്രീ​യു​ടെ ജീ​വി​താ​വ​സ്ഥ ചി​ത്രീ​ക​രി​ച്ച പീ​രി​ഡ് എ​ൻ​ഡ് ഓ​ഫ് സെ​ന്‍റ​ൻ​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും ഓ​സ്ക​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഹൃ​സ്വ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​ര​മാ​ണ് ഇ​റാ​നി​യ​ൻ സം​വി​ധാ​യി​ക റ​യ്ക ഷെ​താ​ബ്ഷി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ർ​ത്ത​വം അ​ശു​ദ്ധി​യാ​ണെ​ന്നു ക​രു​തി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ സ്ത്രീ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​രി​ച്ച​ത്.

ആ​ർ​ത്ത​വം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണം കൂ​ടി​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി. 26 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ ‌ഹ​പൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പാ​ഡ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb