അ​തീ​വ സു​ന്ദ​രി​! ലെ​ന​യു​ടെ കി​ടി​ല​ൻ ഫോ​ട്ടോ​ഷൂ​ട്ട്

April 12, 2019

സി​നി​മ​യി​ൽ എ​ത്തി​യി​ട്ടു കാ​ല​ങ്ങ​ൾ എ​ത്ര ക​ഴി​ഞ്ഞി​ട്ടും സൗ​ന്ദ​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ മാ​റ്റ​വു​മി​ല്ലാ​തെ അ​തീ​വ സു​ന്ദ​രി​യാ​യി തു​ട​രു​ന്ന ന​ടി​യാ​ണ് ലെ​ന. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന ന​ടി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ചി​ല ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​രു​ന്നു. എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​വു​റ്റ ചി​ത്ര​ങ്ങ​ളാ​ണെ​ന്നു​ള്ള​താ​ണ് ശ്ര​ദ്ധേ​യം.

ഇ​തു​വ​രെ ആ​രും അ​ധി​കം കാ​ണാ​ത്തൊ​രു സ്റ്റൈ​ലി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ ന​ടി​യെ​ത്തി​യ​ത്. മു​റി​ച്ചി​ട്ട മു​ടി​യും ആ​ഭ​ര​ണ​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത​മാ​യ ലെ​ഹ​ങ്ക​യുമാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്. എ​ല്ലാം കി​ടി​ല​നാ​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ളെ​ല്ലാം സൂ​പ്പ​ർ ഹി​റ്റാ​യി​രി​ക്കു​ന്നു.

ഈ ​ചി​ത്ര​ങ്ങ​ളി​ലും ന​ടി​ക്ക് പ്രാ​യം കു​റ​ച്ചേ പ​റ​യു​ക​യു​ള്ളു എ​ന്ന​താ​ണ് ശ്രദ്ധേയം. പ​ഴ​യ​തി​നേ​ക്കാ​ൾ പ്രാ​യം കു​റ​വാ​യി​ട്ടാ​ണ് ലെ​ന​യെ ക​ണ്ടാ​ൽ തോ​ന്നു​ക​യു​ള്ളു​വെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള അ​ഭി​പ്രാ​യം. ഇ​ക്കാ​ര​ണ​ത്താ​ൽ മ​ല​യാ​ള​ത്തി​ലെ ലേ​ഡി മ​മ്മൂ​ട്ടി എ​ന്ന് ലെ​ന പ​ല​പ്പോ​ഴും വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടാ​റു​ണ്ട്.

നേ​ര​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ന്ന 10 ഇ​യ​ർ ച​ല​ഞ്ചി​ൽ ലെ​ന​യും പ​ങ്കെ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ ലെ​ന ത​ന്നെ​യാ​ണ് പ​ത്ത് വ​ർ​ഷം മു​ൻ​പ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. 2009 മു​ത​ൽ 2019 വ​രെ ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​തി​ന് സാ​ധാ​ര​ണ പോ​ലെ ത​ന്നെ ജീ​വി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ന​ടി ഫോ​ട്ടോ​യ്ക്ക് ക്യാ​പ്ഷ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന അ​തി​ര​ൻ ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ലെ​ന​യു​ടെ സി​നി​മ. ഏ​പ്രി​ൽ പ​ന്ത്ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ രേ​ണു​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb