ഏർലിൻ സോണിയുടെ സംസ്കാരം 19ന്

പെർത്ത്: പെർത്ത് മലയാളികളെ നൊമ്പരപ്പെടുത്തി അകാലത്തിൽ വേർപിരിഞ്ഞ ഏർലിൻ സോണിയുടെ സംസ്കാരം സെപ്റ്റംബർ 19 ന് സെന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ നടക്കും.

വെള്ളിയാഴ്ച രാവിലെ 11.15 മുതൽ 11.45 വരെയും ഉച്ചകഴിഞ്ഞ് 1.45 മുതൽ 2.15 വരെയും പൊതുദർശനം ഉണ്ടായിരിക്കും. 11.45 ന് വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് 3.15 ന് കാറക്കട്ട സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

പെർത്തിലെ ജൂണ്ടന്നയിൽ താമസിക്കുന്ന സോണിയുടെയും ബീനയുടെയും മകളാണ് 21 കാരിയായ ഏർലിൻ സോണി. ഭരണങ്ങാനം തകടിയേല്‍ സ്വദേശിയായ സോണി 15 വര്‍ഷത്തിലേറെയായി ഓസ്‌ട്രേലിയയിലാണ് താമസം.

ഒസ്‌ട്രേലിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഏർലിൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സഹോദരിമാര്‍ : എവ്‌ലിന്‍ സോണി, എഡ്ലിന്‍ സോണി.

Related Articles

Back to top button