ഡാർവിൻ പ്രൈവറ്റ് ഹോസ്പിറ്റൽ സ്റ്റാഫ് ഓണാഘോഷം സംഘടിപ്പിച്ചു

ഡാർവിൻ: ഡാർവിൻ പ്രൈവറ്റ് ഹോസ്പിറ്റൽ (ഡിപിഎച്ച്) സ്റ്റാഫ് ഇതാദ്യമായി ഓണാഘോഷം സംഘടിപ്പിച്ചു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് മുഖ്യാതിഥികളായി പങ്കെടുത്തത് നോർത്തേൺ ടെറിട്ടറിയുടെ സാമൂഹിക-സാംസ്കാരിക-കായിക മന്ത്രി ജിൻസൺ ആന്റോ ചാൾസും ഡാർവിൻ പ്രൈവറ്റ് ഹോസ്പിറ്റൽ ജനറൽ മാനേജർ താമര സ്വീനിയുമായിരുന്നു.

പൂക്കളം, കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടായിരുന്നു. ഓണസദ്യയും ക്രമീകരിച്ചിരുന്നു. വിവിധ സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 85ൽ പരം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

വിവിധ പരിപാടികൾക്കും ഓണസദ്യയുടെ ക്രമീകരണങ്ങൾക്കും ആഷ എബി, ഡിനു പോൾ, റിൻസി മാത്യു എന്നിവർ നേതൃത്വം നൽകി. ഓണാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്റ്റാഫ് അംഗങ്ങളെയും സംഘാടകർ അഭിനന്ദിച്ചു.

Related Articles

Back to top button