ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പൊലീസിനെതിരെ പരാതി

ക്വീൻസ്‌ലൻഡ് ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. ക്വീൻസ്‌ലൻഡ് പൊലീസിനെതിരെയാണ് പഞ്ചാബ് സ്വദേശിയായ ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്.

ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ച സേനയിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും 493,488 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കാറിനകത്ത് വച്ച് സ്വയംഭോഗം ചെയ്തെന്ന പ്രദേശവാസിയുടെ പരാതിയിൽ ഇന്ത്യൻ വംശജനെതിരെ 2023 ജനുവരിയിൽ ക്വീൻസ്‌ലൻഡ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തെളിവുകളുടെ അഭാവത്തിൽ കോടതി യുവാവിനെ വെറുതെ വിട്ടു.

തനിക്കെതിരെ ലഭിച്ച പരാതി വ്യാജമാണെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും യുവാവ് ആരോപിക്കുന്നു. പരിഭാഷകനെയും അഭിഭാഷകനെയും അനുവദിക്കണമെന്ന ആവശ്യം പൊലീസ് അവഗണിച്ചതായും അദ്ദേഹം പറയുന്നു.

സംഭവസമയത്ത് ഇന്ത്യയിലെ സഹോദരിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നുെന്നും അത് തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നത്തിന് കാരണമായത്. തന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരാതി നൽകിയ പ്രദേശവാസിയും അറസ്റ്റിനെത്തിയ ഉദ്യോഗസ്ഥരിൽ ഒരാളും തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതായും യുവാവ് ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യൻ വംശജന്റെ ആവശ്യം.

Related Articles

Back to top button