വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2019ൽ മലയാളിക്ക് വെങ്കലമെഡൽ

March 25, 2019

വാർ‍ത്ത: എബി പൊയ്ക്കാട്ടിൽ
മെൽബൺ: മാർച്ച് 23-24 ദിവസങ്ങളിൽ നടന്ന വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് 2019ൽ മലയാളിയായ റെജി ഡാനിയേൽ പുരുഷന്മാരുടെ 200 മീറ്ററിൽ വെങ്കല മെഡൽ കരസ്ഥമാക്കി. മെൽബണിൽ ടാർനെറ്റിൽ താമസിക്കുന്ന റെജി ഡാനിയൽ കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.

സ്കൂൾ-കോളേജ് കാലയളവിൽ കേരളത്തിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ 100 മീറ്റർ 200 മീറ്റർ, ലോങ്ജമ്പ് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെൽബണിലെ കലാകായിക രംഗങ്ങളിൽ എന്നും നിറസാന്നിധ്യമാണ് റജി ഡാനിയേൽ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb