മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയക്കു (MAV) പുതിയ സാരഥികൾ

February 14, 2019

എബി പൊയ്ക്കാട്ടിൽ
മെല്‍ബണ്‍: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ മുൻ പ്രസിഡണ്ട് തമ്പി ചെമ്മനത്തിൻറെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ MAV യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി ഫെബ്രുവരി പത്തിന് കൂടിയ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

പ്രസിഡണ്ട് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിന്നി മാത്യൂസ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു് പാസ്സാക്കി.

തമ്പി ചെമ്മനം തൻറെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച പാനലിൽ ഉള്ളവരെ മുൻ പ്രസിഡണ്ട് കൂടിയായ തോമസ് വാതപ്പിള്ളി സദസ്സിന് പരിചയപ്പെടുത്തി. അവരെ 2019- 202l വർഷത്തേക്കുള്ള ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ: തമ്പി ചെമ്മനം (പ്രസിഡണ്ട്), മദനൻ ചെല്ലപ്പൻ (സെക്രട്ടറി), ഉദയ് ചന്ദ്രൻ (ട്രഷറർ), ഷൈജു തോമസ് (വൈ. പ്രസി), വിപിൻ തോമസ് (ജോ. സെക്രട്ടറി), എക്സി.കമ്മറ്റി അംഗങ്ങൾ: ബോബി തോമസ്, മാത്യൂ കുര്യാക്കോസ്, ജോജൻ അലക്സ്, വിഷ്ണു വിശ്വംഭരൻ, ഡോൺ ജോൺസ് അമ്പൂക്കൻ, സതീഷു് പള്ളിയിൽ.

MAV മുൻ പ്രസിഡണ്ട് ജി.കെ. മാത്യൂസ്, മുൻ PRO പ്രതീഷ് മാർട്ടിൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രണ്ടാമതും പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെട്ട തമ്പി ചെമ്മനം, വിക്ടോറിയായിലെ മലയാളീ സമൂഹം സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് നല്കിയിട്ടുള്ള എല്ലാ സഹകരണങ്ങൾക്കും രണ്ടാമത് ഒരവസരം കൂടി നല്കിയതിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഭരണസമിതിക്കും ഏവരുടേയും എല്ലാവിധ കൈത്താങ്ങലുകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

സെക്രട്ടറി മദനൻ ചെല്ലപ്പൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb