മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ വാർഷിക യോഗം ഫെബ്രുവരി 10ന്

January 18, 2019

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ 2019 - 21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള വാർഷിക യോഗം ഫെബ്രുവരി 10 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ വിവിധ പാനലുകളിലായി മത്സരം നടക്കുമെന്നാണ് അറിയുന്നത്.

ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രവാസജീവിതത്തിൽ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വർഷത്തെ പാരമ്പര്യത്തിന്റെ പകിട്ടിൽ ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ മെൽബൺ സമൂഹത്തിൽ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു പാനലിൽ 11 പേരാണ് മത്സരിക്കേണ്ടത്. എല്ലാവരുടെയും ഫോട്ടോ മുദ്രണം ചെയ്ത പേരും മേൽവിലാസവും അടങ്ങിയ പാനലുകൾ ജനുവരി 31 ന് വൈകുന്നേരം 05 മണിക്ക് മുൻപായി This email address is being protected from spambots. You need JavaScript enabled to view it. എന്ന ഈമെയിലിൽ അയക്കേണ്ടതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ട്. അയച്ച പാനലുകളുടെയും മത്സരാർതഥികളുടെയും വിശദവിവരങ്ങൾ ഫോട്ടോ അടക്കം തുടർന്നുള്ള ദിവസങ്ങളിൽ MAV യുടെ ഔദ്യോഗിക ഫേസ്ബുക്കിൽ പ്രദശിപ്പിക്കും.

ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം 04: 00 മണിക്ക് ഡാണ്ടിനോങ്ങിലുള്ള യൂണിറ്റിങ് ചർച് ഹാളിൽ പൊതുയോഗം നടക്കും. തുടർന്നായിരിക്കും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb