ഭിന്നശേഷിക്കാരനായ യുവാവിന്റെ ജീവിതം വാഹന അപകടത്തെ തുടര്‍ന്ന് ദുരിതാവസ്ഥയില്‍

January 19, 2019

ആലപ്പുഴ: കുട്ടനാട് തകഴി പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ യുവാവിന്റെ ജീവിതം വാഹന അപകടത്തെ തുടര്‍ന്ന് ദുരിതാവസ്ഥയില്‍. ഗോകുലം വീട്ടില്‍ ബാബുരാജ് ആണ് 2018 ല്‍ സംഭവിച്ച വാഹന അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്നത്. തൈറോയിഡ്, സൈക്യാട്രിക്, ഫിസ്റ്റല തുടങ്ങിയ അസുഖങ്ങള്‍ ദുരിതത്തിന്റെ ആക്കം കൂട്ടുന്നു.

2018 ജനുവരില്‍ സംഭവിച്ച വാഹന അപകടത്തെ തുടര്‍ന്ന് മൂന്നായി ഒടിച്ച കൈയില്‍ ഇപ്പോഴും കമ്പിയിട്ടിരിക്കുകയാണ്. ശരിയായ പരിചരണമില്ലാത്തതിനാല്‍ വൃണമാകുകയും ചെയ്യുന്നു. വൃദ്ധരും ഹൃദ്‌രോഗികളുമായ മാതാപിതാക്കള്‍ മാത്രമാണ് പരിചരണത്തിന് എന്നതാണ് ദുഃഖകരമായ അവസ്ഥ.

26 വയസുള്ള സഹോദരി ജന്‍മനാ ബുദ്ധിമാന്ദ്യവും ശാരീരിക വളര്‍ച്ചയില്ലാത്തതുമാണ്. ഇപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ട് പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കിടപ്പുരോഗിയാണ്.

വരുമാന മാര്‍ഗമില്ലാത്ത സാഹചര്യത്തില്‍ അമ്പലപ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വസ്തു പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടവു മുടങ്ങി ജപ്തി ഭീഷണിയിലാണ്.

ഇക്കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുറച്ചുനാള്‍. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ വീടിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുളിമുറിയും കക്കൂസും പൂര്‍ണമായും തകര്‍ന്നു.

ഭിന്നശേഷി സൗകൃത കുളിമുറിയും കക്കൂസുമാണ് അടിയന്തിരമായി ബാബുരാജ് ആവശ്യപ്പെടുന്നത്. അതോടൊപ്പം സാമ്പത്തിക സഹായം ലഭ്യമായാല്‍ ചികിത്സകള്‍ സമയത്തുതന്നെ നടത്തി മുന്‍പത്തെപോലെ ജോലിചെയ്തു ജീവിക്കാന്‍ കഴിയുമെന്നും ഭിന്നശേഷി യുവാവ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഡിസൈനര്‍ ജോലി ചെയ്തുവരുമ്പോഴായിരുന്നു വാഹന അപകടം.

സാമ്പത്തിക സഹായം നല്‍കാന്‍ സന്‍മനസുള്ളവരുടെ അറിവിലേക്കായി ബാബുരാജിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.

BANK: SBI AMBALAPPUZHA BRANCH
NAME: BABURAJ R
ACCOUNT  No: 67060245705
IFSCODE : SBIN0070082
© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb