പ്രളയദുരിതത്തിൽ സഹായഹസ്‌തവുമായി മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി

February 16, 2019

എബി പൊയ്ക്കാട്ടിൽ

മെൽബൺ: 2018 വർഷം കേരളത്തിന് സമ്മാനിച്ചത്‌ ദുരിതവും തകർച്ചയുമെങ്കിൽ, കേരളജനതയ്ക്ക് സാഹോദര്യത്തിൻറെയും, ഐക്യത്തിൻ്റെയും, സ്നേഹത്തിൻ്റെയും ഓർമ്മപ്പെടുത്തൽ കൂടി 2018 നൽകി. പ്രളയദുരിതത്തിൽ കേരളജനത വേദനയനുഭവിച്ചപ്പോൾ, പ്രവാസികളായ മലയാളികളും തങ്ങളുടെ നാടിനേയും, സുഹൃത്തുക്കളേയും, സ്വന്തക്കാരേയും അവരുറ്റെ ദുരിതത്തിൽ ആശ്വസിപ്പിക്കുവാൻ പരിശ്രമിക്കുകയുണ്ടായി.

ഇപ്രകാരം ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും വേദനയനുഭവിക്കുന്നവർക്ക് സഹായഹസ്‌തം നൽകുവാൻ ഒരു പദ്ധതി തയ്യാറാക്കുകയും, പ്രളയത്തിൽ ജീവനോപാധി നഷ്ടപെട്ട് വിഷമിക്കുന്നവർക്ക് ഒരു നിത്യവരുമാനം ലഭിക്കുന്നതിന് കറവ പശുവിനെ വാങ്ങി നൽകുവാനായി 10 കുടുംബങ്ങളെ കണ്ടെത്തി അവർക്കായി സഹായം എത്തിക്കുന്ന പരിശ്രമം ആരംഭിച്ചു.

എന്നാൽ കരുണാമനസ്ക്കരായ ഇടവകാംഗങ്ങൾ 17 കുടുംബങ്ങൾക്ക് സഹായഹസ്തം നൽകുവാൻ തക്കവണ്ണം 10 ലക്ഷം രൂപ സമാഹരിക്കുകയും മഴക്കെടുതിയിൽ ദുരിതം അനുഭവിച്ച കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അർഹരായവരെ കണ്ടെത്തുകയും ഈ കഴിഞ്ഞ മാസങ്ങളിൽ അവർക്ക് സഹായം എത്തിക്കുകയും ചെയ്തു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb