ചരിത്ര നിമിഷത്തിന് സാക്ഷിയായി ഓസ്ട്രേലിയൻ ക്നാനായ കത്തോലിക്ക സമൂഹം

January 01, 2019

മെൽബൺ∙ ലോകമെങ്ങും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ഈ സുന്ദര ദിനത്തിൽ, ഇരട്ടി മധുരം നൽകുന്ന ഒരു ചരിത്ര നിമിഷത്തിനു കൂടി സാക്ഷികളാകുകയാണ് ഓസ്ട്രേലിയൻ ക്നാനായ കത്തോലിക്കാ സമൂഹം. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ പുതിയ ചാപ്ലിനായി നിയമിതനായി ആസ്‌ട്രേലിയയിൽ എത്തിയ ഫാ. പ്രിൻസ് തൈപ്പുരയിടത്തിന് മെൽബൺ വിമാനത്താവളത്തിൽ മാർത്തോമൻ പാടി ക്നാനായ മക്കൾ സ്വീകരിച്ചു.

ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്നാനായക്കാർക്കു വേണ്ടി മാത്രമായി ഒരു വൈദികനെ സിറോമലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്നാനായക്കാരോടുള്ള സ്നേഹവും വാത്സല്യവും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുകയാണ്.

കോട്ടയം അരീക്കര സെന്റ് റോക്കിസ് ചർച്ച് ഇടവകാംഗമായ ഫാ.പ്രിൻസിനെ സ്വീകരിച്ച് ഈ ദൈവാനുഗ്രഹ നിമിഷത്തിന്‌ സാക്ഷിയാകുവാൻ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, ക്നാനായ മിഷന്റെ വളർച്ചക്കും, സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നതിനായി അഹോരാത്രം പ്രയക്നിച്ച മിഷന്റെ ഭക്ത സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിനെ (MKCC) പ്രതിനിധീകരിച്ചു പ്രസിഡന്റ് സോളമൻ പാലക്കാട്ട്, പാരിഷ് കൗൺസിൽ അംഗങ്ങൾ, മറ്റു സമുദായ സ്നേഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 3 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിൽ ബോസ്കോ പിതാവിന്റെ സാന്നിധ്യത്തിൽ സെന്റ് മേരിസ് ക്നാനായ മിഷൻ ഫാ. പ്രിൻസിനു ഔദ്യോഗിക സ്വീകരണം നൽകുകയും അദ്ദേഹത്തിന്റെ വസതിയുടെ ആശീർവാദം നടത്തുകയും ചെയ്യും.

മെൽബൺ ക്നാനായ കത്തോലിക്കാ സമൂഹത്തിനെ വളർച്ചയുടെ അടുത്ത പടവുകളിലേക്കു കൈപിടിച്ച് നടത്താൻ ആഗതനായിരിക്കുന്ന ഫാ. പ്രിൻസിന് ഒരിക്കൽ കൂടി ഹാർദ്ദമായ സ്വാഗതം ആശംസിക്കുകയും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ എല്ലാവിധ പിന്തുണയും ഭാവുകങ്ങളും നേർന്നു കൊള്ളുകയും ചെയ്യുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb