യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വേൾഡ് മലയാളീ കൗൺസിലിൻറെ എക്സലെൻസ് പുരസ്കാരത്തിന് അർഹനായി. പ്രളയാനന്തര കേരളത്തിൽ കാർഷിക രംഗത്തിന് നൽകുന്ന സംഭാവനകളും ശാസ്ത്ര രംഗത്തെ മികച്ച നേട്ടങ്ങളും കണക്കിലെടുത്തായിരുന്നു അംഗീകാരം.