ഓസ്‌ട്രേലിയ ഓപ്പൺ ടെന്നീസ് മത്സരത്തിന് ടോസിടാൻ മലയാളി ബാലൻ

January 10, 2019

മെൽബൺ: ഓസ്‌ട്രേലിയ ഓപ്പൺ ടെന്നീസ് മത്സരത്തിൻറെ നാലാം റൗണ്ടിൽ ടോസിടാൻ കണ്ണൂർ സ്വദേശിയായ ബാലന് അവസരം. മെൽബണിൽ സ്ഥിരതാമസമാക്കിയ അങ്ങാഡ് പ്രതാപ് എന്ന പത്തുവയസ്സുകാരനാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ച മലയാളി.

അവധി ചെലവഴിക്കാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം നാട്ടിലെത്തിയ വേളയിലാണ് പിതാവ് പ്രതാപൻ നായർക്ക് തൻറെ മകന് ലഭിച്ച അവസരത്തിന്റെ വിവരം ലഭിക്കുന്നത്. വിക്റ്റോറിയയിലെ ഭാവി വാഗ്ദാനങ്ങളായ കളിക്കാരുടെ പട്ടികയിലെ ആദ്യ പത്തിൽ അങ്ങാഡും ഇടം നേടിയിരുന്നു.

മത്സരത്തിന് മുൻപ് നടക്കുന്ന ടോസ് ഇടുന്നതിന് പത്തു വയസ്സും അതിന്‌ താഴെയുമുള്ള രാജ്യത്തെ മികച്ച ടെന്നീസ് കളിക്കാരായ കുട്ടികൾക്കാണ് അവസരം നൽകുന്നത്. ഈ മാസം 21ന് നടക്കുന്ന മത്സരത്തിലാണ് അങ്ങാഡ് ടോസ് ഇടുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb