അഡലൈഡ് മലയാളികളെ കണ്ണീരിലാഴ്ത്തി ശ്രീകല ലതീഷ് യാത്രയായി

January 18, 2019

അഡലൈഡ്: അഡലൈഡിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ശ്രീകല ലതീഷ് (41) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം ബുധനാഴ്ച ഉച്ചകഴിഞ്ഞു ഉറങ്ങിക്കിടക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മക്കളായ പ്രയാഗ്, പ്രജ്വവൽ എന്നിവർ ആംബുലൻസിൽ ഫ്ലിൻഡേഴ്‌സ് മെഡിക്കൽ സെന്ററിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഉടൻ എത്തിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഒരുപാടു സുഹൃത് ബന്ധങ്ങളും അതിലുപരി സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുവുമായിരുന്ന ശ്രീകലയുടെ പെട്ടെന്നുള്ള മരണവാർത്ത അഡലൈഡിലെ മലയാളികൾക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്.

മികച്ച സംഘാടകയും അഡലൈഡിലെ മലയാളികളുടെ കല കായിക വേദികളിലെ നിറസാന്നിധ്യവുമായിരുന്നു ശ്രീകല . ശ്രീകലയുടെ മരണം അഡലൈഡിലെ മലയാളികൾക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അഡലൈഡ് മെട്രോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡീന സജുവും , സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് സന്തോഷ് ചാക്കോയും പറഞ്ഞു.

മൃതദേഹം അഡലൈഡിൽ പൊതു ദർശനത്തിനു വച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .പൊതുദര്ശനത്തിനുള്ള തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സ്വദേശിനിയാണ് ശ്രീകല. ഭർത്താവ് ലതീഷും കണ്ണൂർ സ്വദേശിയാണ് .കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ അറിയിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb