മെൽബൺ: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മൂന്നിന് വില്യംസ്‌ടൗൺ ഹാളിൽ വിവിധങ്ങളായ കലാ പരിപാടികളോടു കൂടി ഓണം ആഘോഷിച്ചു.
ഏകദേശം 700 പേർ പങ്കെടുത്ത കലാസന്ധ്യക്കു വിഭവ സമൃദ്ധമായ ഓണ സദ്യ മാറ്റു കൂട്ടി.
ഓസ്‌ട്രേലിയയിൽ നടത്തപ്പെടുന്ന ഓണാഘോഷങ്ങളിൽ മികച്ചു നിൽക്കുന്ന പരിപാടികളിൽ ഒന്നാണ് വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ കലാസന്ധ്യ . ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്കു നേതൃത്വം നൽകി