വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസിന്റെ ഓണാഘോഷം വർണ്ണോജ്വലമായി

മെൽബൺ: നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മെൽബണിലെ ഹങ്കേറിയൻ ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ വേറിട്ട അനുഭവമായി. ഏകദേശം ആയിരത്തോളം ക്നാനായ മക്കളുടെ സാന്നിധ്യം കൊണ്ടും നിറപകിട്ടാർന്ന കലാപരിപാടികൾ കൊണ്ടും വിഭവസമൃദ്ധമായ ഓണസദ്യ കൊണ്ട് ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായി.

അസോസിയേഷന്റെ പ്രസിഡന്റ് റെജി തോമസ് മോനിപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഓണാഘോഷ പരിപാടികൾക്കു ബിജോ മുളയ്ക്കൽ സ്വാഗതം ആശംസിച്ചു.

ഫാ. പ്രിൻസ് തൈപുരയിടം, ഫാ. ജെംയിസ് അരിച്ചിറ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രീസ്സാ സാജൻ ആശംസ അർപ്പിച്ചു. സോണി പൂഴിക്കുന്നേൽ ഏവർക്കും നന്ദി അർപ്പിച്ചു. അസോസിയേഷന്റെ മുഴുവൻ വനിതകളേയും അണിനിരത്തി നടത്തിയ മെഗാ തിരുവാതിര വൻ വിജയമായി.

അതുപോലെ വാശിയേറിയ വടംവലി മത്സരവും തീപ്പൊരി ചിതറിയ ചെണ്ടമേളവും ഓണാഘോഷങ്ങൾക്കു മാറ്റു കൂട്ടി.സ്റ്റേജിൽ കുട്ടികളുടെ മാർഗ്ഗംകളി, കെസിവൈഎൽ യുവതി യുവാക്കളുടെ അടിപൊളി ഡാൻസ്, വനിതകളുടെ സിനിമാറ്റിക്ക് ഡാൻസ്, ഫലിതത്തിൽ ചാലിച്ച നാടകം ഇവയൊക്കെ കാണികൾക്ക് ആവേശമായി.

അസോസിയേഷന്റെ അംഗമായ സബീഷിന്റെ ഫ്ലേവർ ഏജ് കേറ്ററിങ്ങിന്റെ തിരുവോണ സദ്യ ഏവർക്കും രുചിക്കൂട്ട് നൽകി.

അസോസിയേഷന്റെ പ്രസിഡന്റ് റെജി തോമസ് മോനിപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്കാർക്ക് അഭിമാനിക്കാൻ പറ്റുന്ന രീതിയിലുള്ള ഓണാഘോഷമായിരുന്നു ഇപ്രാവശ്യത്തെ ഹംഗേറിയൻ ഹാളിലെ ഓണാഘോഷം അസോസിയേഷന്റെ ഭാരവാഹികൾ ഓണാഘോഷ പരിപാടികൾക്കു നേതൃത്വം നൽകി. മാവേലിയായി അരങ്ങ് തകർത്ത ഷാജി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Exit mobile version