ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന വേദിയായ ഇന്റർനാഷനൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിങ് ഫെഡറേഷൻ സംഘടിപ്പിച്ച മത്സരത്തിൽ വിജയം നേടിയതോടെ വിബി യുഎസ്എയിലെ ആർനോൾഡ് ക്ലാസിക് മൽസരത്തിന് യോഗ്യത നേടി.
ദുബായിൽ ജനിച്ചുവളർന്ന അദ്ദേഹം 18 വയസ്സു മുതൽ ജിമ്മിൽ പരിശീലനം ആരംഭിച്ചു. തിരക്കേറിയ ബാങ്ക് ജോലിക്കിടയിലും ജിമ്മിൽ പോകാൻ സമയം കണ്ടെത്തിയാണ് വിജയപടികൾ ചവിട്ടിയത്.
പുലർച്ചെ നാലുമണി മുതൽ എട്ടുമണിവരെ ജിമ്മിൽ നടത്തുന്ന കഠിനമായ പരിശീലനവും, ചിട്ടയായ ഭക്ഷണക്രമവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് വിബി പറഞ്ഞു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും തന്റെ വിജയത്തിന് പിന്നിലുണ്ടെന്നും വിബി പറയുന്നു.