സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു

സിഡ്​നി: സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു.

ഇന്ന് രാവിലെ നടന്ന പെരുന്നാളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനം ഓർക്കുന്ന ദിനമായ ഓശാന ഞായർ രാവിലെ പ്രഭാത നമസ്കാരത്തോട് കൂടി പ്രാർഥനകൾ ആരംഭിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. ഫാദർ നിഖിൽ അലക്സ്‌ തരകൻ നേതൃത്വം നൽകി. ഓശാന പെരുന്നാളിന്റെ ഭാഗമായി നടന്ന പ്രദക്ഷണത്തിൽ കുട്ടികളും മുതിർന്നവരും‘ഹോശാനാ’ സ്തുതികളോടെ അണിനിരന്നു. ദേവാലയത്തിന്റെ ചുറ്റും നടന്ന പ്രദക്ഷിണത്തിൽ വിശ്വാസികൾ ഭക്തിപൂർവം കുരുത്തോലയുമായി പങ്കുചേർന്നു.

Related Articles

Back to top button