45 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്ന സിഡ്നി മലയാളി അസോസിയേഷൻ, നഗരത്തിലെ മലയാളി കുടിയേറ്റ ചരിത്രത്തിന്റെ സ്മരണിക പുറത്തിറക്കുന്നു.
സിഡ്നിയിലെ ആദ്യ മലയാളി കൂട്ടായ്മയാണ് സിഡ്നി മലയാളി അസോസിയേഷൻ, അഥവാ സിഡ്മൽ.
1977ൽ രൂപീകരിച്ച സിഡ്മലിന്റെ ഇതുവരെയുള്ള യാത്രയുടെ ഓർമ്മ പുതുക്കിയാണ് സുവനീർ പുറത്തിറക്കുന്നത്.
സെപ്റ്റംബർ 10 ശനിയാഴ്ച നടക്കുന്ന ഓണാഘോഷത്തിലാണ് സുവനീർ പ്രകാശനം.
അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണിക്കയ്ക്കൊപ്പം, ഓൺലൈനായും ഇത് പുറത്തിറക്കുന്നുണ്ടെന്ന് സിഡ്മൽ ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷന്റെ 45 വർഷത്തെ യാത്ര എന്നതിനെക്കാളുപരി, സിഡ്നിയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ചരിത്രമാണ് ഇതിലുള്ളതെന്നും അസോസിയേഷൻ അറിയിച്ചു.
ബ്ലാക്ക്ടൗണിലെ 70 ഡഗ്ലസ് റോഡിലുള്ള ക്രൊയേഷ്യൻ ചർച്ച് ഹോളിൽ വൈകിട്ട് മൂന്നു മണി മുതലാണ് പരിപാടി നടക്കുന്നത്.
കടപ്പാട്: SBS മലയാളം