മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സൗത്ത് ഈസ്റ്റില്‍ ലിന്‍ഡ് ഹേസ്റ്റില്‍ താമസിക്കുന്ന ഷൈനി ജോര്‍ജ് (52) അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേല്‍ ജോര്‍ജിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാന്‍സറിന്റെ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ 9.30 നാണ് അന്ത്യം സംഭവിച്ചത്.
പതിനാലു വര്‍ഷം മുന്‍പ് യു.കെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മാല്‍വണ്‍ കബ്രീനി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ഷൈനി ജോര്‍ജ്. അങ്കമാലി നെടുവന്നൂര്‍ കരുമത്തിയില്‍ പരേതരായ പൈലിയുടെയും ത്രേസ്യാമ്മയുടെയും മകളാണ് ഷൈനി.
സൗത്ത് ഈസ്റ്റ് മെല്‍ബണിലെ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (ഒക്‌ടോബര്‍ 31) രണ്ടു മണി മുതല്‍ മെല്‍ബണിലെ ക്രാന്‍ബോണിലുള്ള അഗതാസ് പള്ളിയിലും മൃതസംസ്‌കാരം ഡാന്‍ഡെനോങ്ങിലെ ബുനുറോങ്ങ് മെമ്മോറിയല്‍ പാര്‍ക്കിലും നടക്കും.
ഷെറിന്‍ ജോര്‍ജ്, ജെറിന്‍ ജോര്‍ജ് എന്നിവരാണ് മക്കള്‍. ജോയി കരുമത്തി (യു.എസ്.എ), പാപ്പച്ചന്‍ കരുമത്തി (നെടുവന്നൂര്‍), വര്‍ഗ്ഗീസ് കരുമത്തി (യു.എസ്.എ), ബേബി കരുമത്തി (യു.എസ്.എ), ജോണി കരുമത്തി (യു.എസ്.എ ) എന്നിവര്‍ സഹോദരങ്ങളാണ്.
മെൽബണിൽ നഴ്സായിരുന്ന ഷൈനി ജോര്‍ജ് നിര്യാതയായി
