പെര്‍ത്ത്: കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തി അകാലത്തില്‍ വേര്‍പിരിഞ്ഞ സാലി വര്‍ഗീസിന്റെ (52) സംസ്‌കാരം പടിഞ്ഞാറന്‍ പെര്‍ത്തില്‍ നടന്നു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കും നിരവധി പ്രവാസി മലയാളികളാണ് ഗ്രീന്‍മൗണ്ടിലെ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.
മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യയാണ് സാലി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവരുടെ മാതാവായ സാലിയുടെ അപ്രതീക്ഷിതമായ അന്ത്യം കുടുംബത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു പള്ളിയില്‍ പൊതുദര്‍ശനം ഒരുക്കിയത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്ന സാലിയെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും നിരവധി പേരെത്തി.
തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രുഷകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ നാട്ടിലുള്ളവര്‍ക്കും കാണുന്നതിനായി യൂട്യൂബില്‍ തല്‍സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു.
ശുശ്രൂഷകള്‍ക്കു ശേഷം മിഡ്‌ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്. ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്.
കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 22 നു വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം.