ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ പുത്തന്‍ പാന വായനവാരം

ഡാര്‍വിന്‍: ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ പള്ളിയില്‍ നോമ്പുകാലത്തോടനുബന്ധിച്ച് പുത്തന്‍ പാന വായനവാരം ആചരിച്ചു. എല്ലാ ദിവസവും വൈകിട്ട് കുര്‍ബാനക്കു ശേഷം ഇടവക ജനങ്ങള്‍ ഒത്തുകൂടി പുത്തന്‍പാന വായിച്ചു.

പുത്തന്‍ പാനയെകുറിച്ചുള്ള പഠനത്തോടൊപ്പമുള്ള വായനക്ക് വികാരി റവ. ഡോ. ജോണ്‍ പുതുവ നേതൃത്വം നൽകി. ജര്‍മന്‍കാരനായ അര്‍ണോസ് പാതിരി രചിച്ച പുത്തന്‍ പാന നോമ്പുകാലത്ത് ക്രിസ്ത്യാനികള്‍ ഭവനങ്ങളിലും ദേവാലയങ്ങളിലും ഒത്തുകൂടി വായിക്കുന്ന പാരമ്പര്യമുണ്ട്.

ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ പുത്തന്‍ പാന വായനവാരം എന്ന് റവ. ഡോ. പുതുവ പറഞ്ഞു.

Related Articles

Back to top button