മെല്‍ബണില്‍ റാന്നി അസോസിയേഷന്‍ രൂപീകരിച്ചു

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ റാന്നി അസോസിയേഷന്‍ രൂപികരിച്ചു. റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അസോസിയേഷന്‍ രൂപീകരിച്ചത്.

മാര്‍ച്ച് 12 ന് ശനിയാഴ്ച വിക്ടോറിയിലെ ഹൈഡല്‍ബര്‍ഗില്‍ ഉദ്ഘാടനം നടന്നു. അസോസിയേഷന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ഫാ. ബിബി എബ്രഹാം കിഴക്കേമുറിയില്‍, സെക്രട്ടറി എബി ജോസഫ്, ട്രസ്ററിയായി സാബു മണ്ണില്‍ എന്നിവര്‍ അടങ്ങുന്ന ഒന്‍പത് അംഗം കമ്മിറ്റിയെ/യാണു തിരഞ്ഞെടുത്തത്.

യോഗത്തില്‍ റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രസംഗിച്ചു. ഭാവി കര്‍മ്മ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Exit mobile version