കൊവിഡ് പ്രതിസന്ധിക്കിടയിലും ഓസ് ട്രേലിയയുടെ ചില ഭാഗങ്ങളിൽ ഓണാഘോഷങ്ങൾ സജീവമായി തന്നെ നടത്താൻ കഴിയുന്നുണ്ട്. പെർത്തിലുള്ള മലയാളികളുടെ ഓണാഘോഷം അവസാനിച്ചിട്ടില്ല. ഈ വർഷവും വള്ളംകളി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. ഇതിന്റെ വിശദാംശങ്ങൾ PUMA പ്രസിഡന്റ് ലിജു പ്രഭാത് പങ്കു വച്ചു.