മെൽബൺ: ക്ലയിററൻ സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാന പെരുന്നാൾ നവംബർ 27, 28 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടി.
27-ന് സന്ധ്യാപ്രാർഥനക്കു ശേഷം മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ.ഫാ.സി.എ ഐസക് വചന പ്രഘോഷണം നടത്തി.
തുടർന്ന് പള്ളിക്കു ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം ആശീർവ്വാദത്തോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിച്ചു.
28-ന് ഞായർ രാവിലെ 7.30 ന്പ്രഭാത നമസ്ക്കാരത്തിനും, വികാരി റവ. ഫാ. സാം ബേബി, മുൻ വികാരി റവ. ഫാ. ഫെർഡിനാന്റ് പത്രോസ്, വാഗാ വാഗാ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ചാൾസു് മോൻ ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വി. മൂന്നിൻമേൽ കുർബാനക്കും ശേഷം പ്രദക്ഷിണവും, പരിശുദ്ധ പരുമല തിരുമേനിയോടുള്ളമദ്ധ്യസ്ഥ പ്രാർത്ഥനയും, ആശീർവ്വാദവും നടന്നു.
വഴിപാട് സാധനങ്ങളുടെ ലേലത്തിനും ( Harvest Festival), നേർച്ചവിളമ്പിനും ശേഷം വികാരി ഫാ.സാം ബേബി കൊടിയിറക്കിയതോടുകൂടി പെരുന്നാളിന് സമാപനമായി.
വികാരിയെ കൂടാതെ ട്രസ്റ്റി എബ്രാഹം. പി ജോർജ്, സെക്രട്ടറി ജിബിൻ മാത്യൂ, മറ്റു കമ്മിറ്റിയംഗങ്ങൾ നേതൃത്വം നല്കിയ പെരുന്നാളിന് എല്ലാ ഇടവകജനങ്ങളുടേയും സജീവ സാന്നിധ്യവും സഹകരണവും ആദിയോടന്ത്യം ഉണ്ടായിരുന്നു.