വേൾഡ് മലയാളി കൗൺസിൽ സിഡ്‌നി ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഡ്നി: വേൾഡ് മലയാളി കൗൺസിലിന്റെ സിഡ്‌നിയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയാസ് കണ്ണോത്ത് ചെയർമാനും ദീപ നായർ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

ലിസ ബിനു (സെക്രട്ടറി ആൻഡ് പബ്ലിക് ഓഫിസർ), ഡോ. ബാബു ഫിലിപ്പ് (വൈ. പ്രസിഡന്റ്), അനീഷ എസ്. പണിക്കർ (ജോ. സെക്രട്ടറി), അസ്ലം ബഷീർ (ട്രഷറർ), ഷിജു അബ്ദുൾഹമീദ്, കിരൺ ജിനൻ, സിദ് നായർ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അടുത്ത രണ്ടുവർഷമാണ് ഭരണസമിതിയുടെ കാലാവധി. ‘ലക്സ് ഹോസ്റ്റ്-കേരള തട്ടുകട’ റസ്റ്ററന്റിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വേൾഡ് മലയാളി കൗൺസിൽ ഫാർ ഈസ്റ്റ് ഏഷ്യ ആന്റ് ഓസ്ട്രേലിയ റീജനൽ ചെയർമാൻ കിരൺ ജയിംസിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.

Exit mobile version